8/8/2024 ന് കോളേജ് ഓഡിറ്റോറിയത്തിൽ "വിടവുകൾ നികത്താം മുലയൂട്ടലിന് നൽകാം പൂർണ്ണ പിന്തുണ" എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമതി സുബൈദ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സനീഷ്, ICDS സൂപ്പർവൈസർ ലക്ഷ്മി എസ് നായർ എന്നിവർ ക്ലാസുകൾ നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജയശ്രീ പിജി യോഗത്തിൽ അധ്യക്ഷത വഹിക്കുകയും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി പൗസി വിഎസ്വാഗതവും ശ്രീമതി ശാലിനി പ്രഭ (ICDS )നന്ദിയും അറിയിച്ചു. ഈ പരിപാടിയിൽ ഐസിഡിഎ സൂപ്പർവൈസർമാർ,അംഗനവാടി പ്രവർത്തകർ, സി ടി ഇ അധ്യാപകർ, എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു